പൊലിക്കോട്: മരങ്ങാട്ടുകോണം മംഗലത്ത് പുത്തൻവീട്ടിൽ (കടയിൽ) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ കെ. ഓമനയമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ (പോസ്റ്റൽ ഡിപ്പാർട്മെന്റ്), വത്സലകുമാരി, ഹരീഷ്കുമാർ (റിട്ട. പഞ്ചായത്ത് യു.ഡി. ക്ലർക്ക്). മരുമക്കൾ: ആർ. ഉഷാകുമാരി, മുരളീധരൻ ഉണ്ണിത്താൻ, വി.വി. ശ്രീല (ജെ.എച്ച്.ഐ. തുമ്പമൺ സി.എച്ച്.സി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.