അബൂദബി: താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട വയനാട് സ്വദേശി അബൂദബിയിലെ ആശുപത്രിയിൽ മരിച്ചു. അബൂദബി ഡബ്ല്യൂ.ജെ മിഡില്‍ ഈസ്റ്റ് കമ്പനി ജീവനക്കാരന് വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന് വര്‍ഗീസാണ് (29) മരിച്ചത്. താമസസ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി. കുഞ്ഞിന്റെയും വാഴവറ്റ എ.യു.പി സ്കൂള്‍ അധ്യാപിക ലിസി വർഗീസിൻെറയും മകനാണ്. ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ടോടെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരി: ചിഞ്ചു മനോജ്.