കോട്ടായി: കോട്ടായി സ്വദേശിയായ ജവാൻ ഡൽഹിയിൽ ഹൃദയസ്തംഭനം മൂലം മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കോട്ടായി പഞ്ചായത്തിലെ ഏഴാം വാർഡിൽ വറോഡ് പരുക്കൻചേരി പരേതനായ കണ്ടന്റെ മകൻ മണികണ്ഠൻ (40) ആണ് വെള്ളിയാഴ്ച മരിച്ചതായി വിവരം ലഭിച്ചത്. 20 വർഷത്തോളമായി തിബത്തൻ ബോർഡറിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മാതാവ്: തത്ത. ഭാര്യ: ടിന്റു. മകൻ: കാശിനാഥൻ (അഞ്ച്). സഹോദരങ്ങൾ: മുരളീധരൻ, ശശി, ബാബു, ഓമന, ശാരദ, ഉഷ. മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിക്കും.