കുന്നിക്കോട്: പ്രമുഖ ഹോമിയോ ഫിസിഷ്യൻ കുന്നിക്കോട് ‘കൽപക’യിൽ ഡോ. കെ. സുരേന്ദ്രനാഥൻപിള്ള (75, കുന്നിക്കോട് കൽപക ഹോസ്പിറ്റൽ) നിര്യാതനായി. കേരള ഹോമിയോ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി, ഐ.എച്ച്.കെ. സോണൽ സെക്രട്ടറി, ട്രസ്റ്റ് മെംബർ, എൻ.എസ്.എസ് കരയോഗം ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ജെ. ഉഷാഭായി. മക്കൾ: ഡോ. രീഷ്മ (ബംഗളൂരു), രോഹിത് എസ്. നാഥ് (ഇറ്റലി), മഞ്ജു എസ്. നാഥ് (ലണ്ടൻ). മരുമക്കൾ: ഉദയകുമാർ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), ധന്യാമോഹൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.