ആനക്കര: ചാലിശ്ശേരി പോസ്റ്റ് ഓഫിസിനു സമീപം നെല്ലിപ്പറമ്പില്‍ എൻ.ഐ. മുഹമ്മദ് കുട്ടി (78) നിര്യാതനായി. ചാലിശേരി എൻ.ഐ. പരീത് സ്മാരക ഗ്രന്ഥശാല സെക്രട്ടറിയാണ്. ചാലിശ്ശേരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സി.പി.എം ചാലിശേരി മുന്‍ ലോക്കല്‍ സെക്രട്ടറിയായും സി.ഐ.ടി.യു ചാലിശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും ചാലിശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വികസന സമിതി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അബൂദബി ശക്തി തിയറ്റേഴ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം ദീര്‍ഘകാലം സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: നബീസ. മക്കള്‍: അനിത ബീഗം, സബിത, ജലീല്‍ ബാബു, അമീന്, ഉണ്ണി. സഹോദരങ്ങള്‍: ഫാത്തിമ, സെയ്തുപ്പ (കേരള പ്രവാസി സംഘം തൃത്താല ഏരിയ കമ്മിറ്റിയംഗം), മൊയ്തുണ്ണി, പരേതനായ പരീത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചാലിശ്ശേരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.