ആലത്തൂർ: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ ആലത്തൂർ ടി.ബി റോഡ് എ.എസ്.എം.എം സ്കൂളിന് മുൻവശം പി.എം. സുലൈമാൻ (93) മലമല ജങ്ഷൻ പെരിങ്ങാട്ട് കുന്നിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സുലൈഖ, ഉമൈബ, ഹലീമ, മുംതാസ്, മീരാൻകുട്ടി. മരുമക്കൾ: ഹക്കീം, സിദ്ദീഖ്, അബ്ദുല്ല, അലി, റഷീദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.