ആനക്കര: കൂനംമൂച്ചിയില്‍ നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൂനംമൂച്ചി പറയന്‍വളപ്പില്‍ അഹമ്മദുണ്ണിയാണ് (മാനു -64) മരിച്ചത്. കൂനംമൂച്ചി സെന്ററിലെ ഓട്ടോ ഡ്രൈവറാണ്. രണ്ടാഴ്ചമുമ്പ് സ്റ്റാൻഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിൽ കൂറ്റനാട് ഭാഗത്തുനിന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മാതാവ്: ആയിശ. ഭാര്യ: റുഖിയ. മക്കള്‍: മുസ്തഫ (ദുബൈ), സക്കീര്‍, ശറഫുദ്ദീന്‍. മരുമക്കള്‍: അനീഷ, സജിന, ഷാഹിന. സഹോദരങ്ങള്‍: ബീപാത്തു (കുഞ്ഞിമോള്), ഖദീജ, മുഹമ്മദ് (കുഞ്ഞ), ഖാദര്‍, സെയ്താലി (ദുബൈ), മറിയക്കുട്ടി.