ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ പ്രീതാലയം (പ്രണവം) വീട്ടിൽ പടിഞ്ഞാറെ കനകമ്മ (60 കല്ലട പി.എച്ച് സെന്റർ ജീവനക്കാരി) നിര്യാതയായി. വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: പരേതനായ പൊന്നപ്പൻ പിള്ള. മക്കൾ: പ്രീത (ജെ.പി.എച്ച്.എൻ, സാമൂഹികാരോഗ്യ കേന്ദ്രം, മൈനാഗപ്പള്ളി), പ്രശാന്ത് പ്രണവം (കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം വൈസ് പ്രസിഡന്റ്, എം.ഡി പ്രണവം ട്രേഡേഴ്സ്, വേങ്ങ). മരുമക്കൾ: ഗോപകുമാർ (കെ.എസ്.എഫ്.ഇ, ചക്കുവള്ളി), സ്വാതി പ്രശാന്ത്. സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.