ഗൂഡല്ലൂർ: അഭിഭാഷകൻ കോടതി മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.ബാർ കൗൺസിൽ അംഗവും കാളംമ്പുഴ മൂന്നാംവയൽ റോഡിൽ താമസിക്കുന്ന അർജുനൻ വക്കീൽ (63) ആണ് ഊട്ടി കോടതിമുറിയിൽ കുഴഞ്ഞുവീണു മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. മൃതദേഹം ഗൂഡല്ലൂർ വസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം ശേഷക്രിയകൾക്കായി കന്യാകുമാരിയിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി.