സുൽത്താൻ ബത്തേരി: കൊളഗപ്പാറ പുത്തൻപീടിയക്കൽ മുഹമ്മദ് എന്ന മാനു ഹാജി (91) നിര്യാതനായി. വയനാട്ടിലെ ആദ്യകാല പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്നു. ബത്തേരി യതീംഖാനയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കൾ: പി.പി. അബ്ദുൽ ഖാദർ (ഡബ്ല്യു.എം.ഒ ട്രഷറർ), അബൂബക്കർ, റംലത്ത്, മുഹമ്മദലി, ലൈല, ഷക്കീന, ഷൗക്കത്തലി, അബ്ദുൽ നാസർ, ഹയറുദ്ദീൻ, ഷബീർ. മരുമക്കൾ: കെ.പി. യൂസഫ് ഹാജി (എം.ഇ.എസ് ജില്ല സെക്രട്ടറി), മജീദ, മുംതാസ്, സലീന, പി.കെ. സെയ്ദ്, പി.എ. സലാം, സൗദ, നസ്റിൻ, സജില. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് കൊളഗപ്പാറ ജുമാ മസ്ജിദിൽ.