മണ്ണാർക്കാട്: തെങ്കരയിലെ പ്രത്യാശ വീട്ടിൽ പരേതനായ എൻ.എൻ. കുറുപ്പിന്റെ മകൾ അഡ്വ. എൻ.എൻ. പ്രസീദ (44) നിര്യാതയായി. മണ്ണാർക്കാട് കോടതിയിലെ അഭിഭാഷകയാണ്. ജില്ല പഞ്ചായത്ത് മുൻ അംഗമായിരുന്നു. ബാർ അസോസിയേഷൻ ഫൈനാസ് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: പ്രജിത (ലേബർ ഓഫിസ് പാലക്കാട്), പ്രസാദ് (റെയിൽവേ).