മംഗലംഡാം: ജോലിക്കിടെ വീണ് പരിക്കേറ്റ അന്തർസംസ്ഥാന തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ഝാർഖണ്ഡ് ചന്ദവാർ- ഗ്രാം കിത്തി സുഖ്ദേവ് ഒറോണിന്റെ മകൻ കമലേഷ് ഒറോൺ (39) ആണ് മരിച്ചത്. മംഗലംഡാം രണ്ടൂട്ടിയിൽ പൈനാപ്പിൾ തോട്ടത്തിലെ ജോലിക്കാരനായിരുന്നു. കഴിഞ്ഞ 13ന് പൈനാപ്പിൾ ചുമന്ന് പോകുന്നതിനിടെ വീണാണ് പരിക്കേറ്റത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. വീമംഗലംഡാം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം വണ്ടാഴി നെല്ലിക്കോട് പൊതുശ്മശാനത്തിൽ സംസ്കാരിച്ചു.