മാനന്തവാടി: കണിയാരം പമ്പിന് സമീപം ആലിയാട്ടുകുടി ലോറൻസിന്റെ ഭാര്യ ബേബി ലോറൻസ് (78) നിര്യാതയായി. മക്കൾ: ബിന്ദു, ഷേർളി (ബംഗളൂരു). മരുമക്കൾ: ജോസ് നിരവത്ത്, പരേതനായ വിനോദ്. സഹോദരങ്ങൾ: ജോണി (റിട്ട. ഡിവൈ.എസ്.പി), മരിയ, ഡൊമനിക്, സെലിൻ, പരേതരായ പൈലി, ഇമ്മാനുവൽ, അന്നമ്മ, ജോസി. ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. തുടർന്ന് അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.