ആനക്കര: എളവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം കാണാനെത്തിയ മധ്യവയസ്കനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേവാവനൂര് കരുവീട്ടുവളപ്പില് വസന്തകുമാരന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. പട്ടാമ്പി അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. ചാലിശേരി പൊലീസ് മേൽനടപടികള്‍ സ്വീകരിച്ചു. ഭാര്യ: പരേതനായ ജ്യോതി. മക്കള്‍: അജിത്ത്, ആതിര. മരുമകന്: അജയ്.