അലനല്ലൂർ: എടത്തനാട്ടുകര പടിക്കപാടത്തെ വെളുത്തേടത്ത് അബൂബക്കർ (62) ബൈക്കപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെ അലനല്ലൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ ചുണ്ടോട്ടുകുന്നിലായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അബൂബക്കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു. മലമ്പുഴ പൗൾട്രീ ഫാമിലെ റിട്ട.മാനേജറാണ്. ഭാര്യ: നഫീസ (അധ്യാപിക, ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര). മക്കൾ: അർസൽ, അദീപ, അൻഫൽ, അമൽ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പള്ള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.