പട്ടാമ്പി: തിരുവേഗപ്പുറ വിളത്തൂർ സ്വദേശി അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോരക്കോട്ടിൽ പരേതരായ ബാവ മാസ്റ്ററുടെയും ഫാത്തിമയുടെയും മകൻ യാസിർ അമീനാണ് (47) തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. അബൂദബി അൽ ദഫ്റ കോഓപറേറ്റിവ് സൊസൈറ്റി ഐ. ടി സെക്ഷൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജുബൈരിയ. മകൾ: റിദ റിസ്വാന. സഹോദരങ്ങൾ: അമീർ ശരീഫ് (അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഡി.ഡി.ഇ ഓഫിസ്, പാലക്കാട്), നസീമ, ബഷീർ അലി (നാഗലശ്ശേരി ഹൈസ്കൂൾ അധ്യാപകൻ), സുഹൈർ സലീം, അബ്റാർ മുഹ്സിൻ (ബഹ്റൈൻ). മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിച്ച് 10ന് വിളത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.