കല്പറ്റ: കൈനാട്ടി ഗാന്ധിനഗറിലെ സി.കെ. പുഷ്പ (57) നിര്യാതയായി. പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു. കേണിച്ചിറ നെല്ലിക്കര ചക്കാലക്കൽ കുടുംബാംഗമാണ്. കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം നിർവാഹക സമിതി അംഗമായിരുന്നു. ഭർത്താവ്: പി.എൻ. അജയകുമാർ ( റിട്ട. സൂപ്രണ്ട് കൽപറ്റ നഗരസഭ). മക്കൾ: അശ്വതി (അധ്യാപിക കൂളിവയൽ ഡബ്ല്യു.എം.ഒ. ഐ.ജി. കോളജ്), അഷിത. മരുമകൻ: പരേതനായ പ്രവീൺ (കാക്കവയൽ). സംസ്കാരം വെള്ളിയാഴ്ച 11ന് നെല്ലിക്കരയിലെ തറവാട്ടു വളപ്പിൽ.