അകത്തേത്തറ: വടക്കേത്തറ പരേതരായ കാടത്ത് വീട്ടിൽ അമ്മാളു നേത്യാരുടെയും പട്ടേരി വീട്ടിൽ ഉണ്ണാല മേനോന്റെയും മകൾ യശോദ നേത്യാർ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുറിച്ചിൽ വീട്ടിൽ രാമകൃഷ്ണ മേനോൻ. മക്കൾ: മുരുകദാസ്, അംബിക, ശാരദ, പരേതനായ കുഞ്ചപ്പൻ. മരുമക്കൾ: വി.കെ. ദാസ്, വേണു, ഹേമമാലിനി. സഹോദരങ്ങൾ: വിശ്വനാഥ മേനോൻ, പരേതരായ മാധവ മേനോൻ, സാലാക്ഷി നേത്യാർ, ആണ്ടവ മേനോൻ, രുഗ്മണി നേത്യാർ, സത്യഭാമ നേത്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വടക്കേത്തറ തേക്കിൻകാട് ദേശം ശ്മശാനത്തിൽ.