പട്ടാമ്പി: നടുവട്ടം മുള്ളത്ത് മഠത്തിൽ വി.എൻ. കൃഷ്ണമൂർത്തി (72) നിര്യാതനായി. മുൻ റിസർവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. വിളയൂർ പഞ്ചായത്ത് പാലിയേറ്റിവ് സമിതി കൺവീനർ, മാങ്കുറ്റി പാടശേഖരം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ നാരായണസ്വാമി. മാതാവ്: പരേതയായ പാർവതി അമ്മാൾ. ഭാര്യ: ലക്ഷ്മിയമ്മാൾ.
മക്കൾ: ശ്രീകാന്ത് (ഇൻഡോർ), സ്മൃതി (കാനഡ). മരുമക്കൾ: വൈഷ്ണവി, രാഹുൽ (കാനഡ). സഹോദരങ്ങൾ: വസന്ത (മുംബൈ), ചിദംബരൻ (തൃശൂർ), ജയരാമൻ (പുണെ), ലളിത (ചെന്നൈ), ഗീത(അമേരിക്ക), കൃഷ്ണൻ, പരേതനായ വാസൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.