അഗളി: അട്ടപ്പാടി പുതൂർ ഉമ്മത്താംപടി സ്വദേശിയെ ഓലവങ്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലെ ഉമ്മത്താംപടി മയിൽസ്വാമി മൈലാത്താൾ ദമ്പതികളുടെ മകൻ തുരുവരുൾ ശെൽവനാണ് (45) മരിച്ചത്. അവിവാഹിതനാണ്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.