ഷൊർണൂർ: യുവാവ് ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു. കൂനത്തറ ഇരഞ്ഞിയിൽ രാധാകൃഷ്ണന്റെ മകൻ അശ്വിൻ (31) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം . പാലക്കാട് സ്കൂബാ ടീമംഗങ്ങൾ നടത്തിയ മണിക്കൂറിലധികം നീണ്ട തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.