ചെർപ്പുളശ്ശേരി: നെല്ലായ മേലെ പൊട്ടച്ചിറ മലയില്‍ താഴത്തേതില്‍ ഷാഫിയുടെ മകന് മുഹമ്മദ് ഫസീഹ് (ഏഴ്) കുളത്തിൽ വീണ് മരിച്ചു. പൊട്ടച്ചിറ എം.ടി.ഐ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ചളവറ പുലിയാനാംകുന്ന് പെരുംകുളത്തിലാണ് വീണത്. മാതാവിന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ഞായറാഴ്ച വൈകുന്നേരം ആറോടെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഉടനെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മെലെ പൊട്ടച്ചിറ തഖ് വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഷമീമ. സഹോദരങ്ങൾ: ആയിശ, അബ്ദുൽ ഫത്താഹ്.