ചാത്തന്നൂർ: ഏറം സിവിൽ സ്റ്റേഷൻ വാർഡിൽ വിജയ വിലാസത്ത് ജി. മാധവിക്കുട്ടിയമ്മ (96) നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമരസേനാനി പരേതനായ വാസുപിള്ള. മക്കൾ: വി. വിജയമോഹൻ (കെ.പി.സി.സി മുൻ അംഗം), വിജയ ബി. നായർ, വി. വിജയതാര, വി. വിജയപ്രകാശ് (റിട്ട. പ്രഫസർ ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം), വി. വിജയ മീര, വി. വിജയരാജി. മരുമക്കൾ: എൻ.ബി. നായർ (റിട്ട. സയൻറിസ്റ്റ്, ബി.എ.ആർ.സി, മുംബൈ), എസ്. രാഗിണി, ആർ. ലേഖ ദേവി, കെ. അപ്പുക്കുട്ടൻ പിള്ള (റിട്ട. പ്രഫസർ, ദേവസ്വം ബോർഡ് കോളജ്), കെ.ജി. രാജ്കുമാർ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ടി), പരേതനായ എം. വിജയചന്ദ്രൻ പിള്ള. സഞ്ചയനം അഞ്ചിന് രാവിലെ 8.30ന്.