ചിറ്റൂർ: വടകരപ്പതി ഒഴലപ്പതി കാമരാജ് നഗർ പരേതനായ കന്തസ്വാമിയുടെ മകൻ ആണ്ടവൻ (39) അജ്ഞാത വാഹനമിടിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി 11ന് കോഴിപ്പാറ ശനീശ്വര ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കൂലിപ്പണിക്കാരനായ ആണ്ടവൻ പണി കഴിഞ്ഞ് പുതുശ്ശേരി ഉത്സവത്തിന് പോയി തിരിച്ചുവരുമ്പോഴാണ് വാഹനമിടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റു കിടന്ന ഇയാളെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊഴിഞ്ഞാമ്പാറ െപാലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മാതാവ്: തങ്ക. സഹോദരങ്ങൾ: ചിത്ര, റാണി.