പട്ടാമ്പി: വിളയൂർ കരിങ്ങനാട് ചന്തപ്പടിയിൽ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പ്രഭാപുരം മിഠായി തെരുവിൽ മുണ്ടേക്കോട്ടിൽ പാക്കരത്ത് മുഹമ്മദ് ഹനീഫയാണ് (54) മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രഭാപുരം സ്വദേശി വാപ്പുട്ടിയെ പരിക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30നാണ് അപകടം. ഭാര്യ: ലൈല. മക്കൾ: സലീന, അൽഫാസ്, ഷംന. സഹോദരങ്ങൾ: ഫാത്തിമ, സുബൈദ, റസിയ, പരേതനായ കരീം.