കല്ലടിക്കോട്: കരിമ്പ മൂന്നേക്കർ മക്കനാൽ വീട്ടിൽ സെബിന്റെ ഭാര്യ ജിൻസി (28) പ്രസവത്തെത്തുടർന്ന് മരിച്ചു. കഴിഞ്ഞ മൂന്നിന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. ഇതിനുശേഷം ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മൂന്നുദിവസം പ്രായമുള്ള ആൺകുട്ടി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലാണ്. പാലക്കയം നിരവ് ചിറപ്പുറത്ത് ജോസ്-മോളി ദമ്പതികളുടെ മകളാണ് ജിൻസി. സഹോദരങ്ങൾ: ജീന, ജിന്റോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.