പാലക്കാട്: വിക്ടോറിയ കോളജിന് സമീപം തൊറപ്പാളയത്ത് മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു. ആശ സദനിൽ കെ. കണ്ണൻ മേനോന്റെ മകൻ വി. സുരേഷാണ് (54) മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അഗ്നിരക്ഷസേന എത്തി മൃതദേഹം പുറത്തെടുത്തു. രാവിലെ ഏഴിനു ശേഷമാണ് സുരേഷിനെ കാണാതായത്. സുഹൃത്തുക്കളും സഹോദരനും വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മാതാവ്: പരേതയായ ഇന്ദിര. സഹോദരങ്ങൾ: പ്രകാശൻ, പ്രസന്ന, ദേവിക.