വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി ചിറ്റ വിലങ്ങൂർ പനമ്പിള്ളിക്കുളമ്പ് മുത്തുവാണ് (62) മരിച്ചത്. വടക്കഞ്ചേരി ഇന്ദിര പ്രിയദർശിനി ബസ് സ്റ്റാൻഡിന് മുൻവശത്തെ കള്ളുഷാപ്പിന് പിറകുവശത്താണ് മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. ഇയാളെ ഞായറാഴ്ച വൈകീട്ടു മുതൽ കാണാനില്ലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കമുണ്ട്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ജാനകി. മക്കൾ: സുനിൽ, സുനിത.