ഇരിങ്ങാലക്കുട: തുമ്പൂരിൽ ഗൃഹനാഥനെയും രണ്ടര വയസ്സുള്ള മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്ത് മാടമ്പത്ത് വീട്ടില്‍ ബിനോയ് (48), മകന് അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. ബിനോയിയെ വീടിന്റെ വര്‍ക്ക്ഏരിയയിൽ തൂങ്ങിമരിച്ച നിലയിലും മകന്റെ മൃതദേഹം ഇറയത്ത് വെള്ളം നിറച്ച ബക്കറ്റിനടുത്തുമാണ് കണ്ടത്.
കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ബിനോയ് തൂങ്ങിമരിച്ചെന്നാണ് നിഗമനം. ബുധനാഴ്ച പുലര്‍ച്ച അഞ്ചോടെ ബിനോയിയുടെ ഭാര്യ മിനി ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ മകനെ കണ്ടില്ല. തിരച്ചിലിലാണ് ഭര്‍ത്താവിനെയും മകനെയും മരിച്ചനിലയില്‍ കണ്ടത്. ആളൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ബിനോയ് മുമ്പ് വിദേശത്തായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തിവരുകയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. അഭിനവ് കൃഷ്ണയാണ് ബിനോയിയുടെ മറ്റൊരു മകൻ.