വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുടുംബനാഥൻ മരിച്ചു. മേരിഗിരി വാളുവെച്ചപ്പാറ പറക്കുന്നിൽ വീട്ടിൽ എബ്രഹാം (63) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് ദേശീയപാത മേരിഗിരിക്ക് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 8.30ന് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷീല. മക്കൾ: ആൻ, ലിസ്സ. മരുമക്കൾ: സോനു, സിജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് തേനിടുക്ക് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.