കരുനാഗപ്പള്ളി: തഴവാ വടക്കുംമുറി കിഴക്ക് ചക്കാലത്തറയിൽ ഗോപാലകൃഷ്ണൻ (76-റിട്ട.വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കോൺഗ്രസ് തഴവ മണ്ഡലം മുൻ പ്രസിഡന്റ്, തഴവാ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമാഭായി (കോൺഗ്രസ് കൊല്ലം ജില്ല ജനറൽ സെക്രട്ടറി, റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: രഞ്ജിത്, ലക്ഷ്മി കൃഷ്ണ. മരുമക്കൾ: സ്മിത, സജിത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന്.