തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്ത് സ്ത്രീയെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥ കുഴിപ്പങ്ങാട് കളത്തിൽ വീട്ടിൽ പ്രഭാവതിയാണ് (74) മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. വീട്ടിൽ തനിച്ചാണ് ഇവർ താമസം. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെ നടുത്തളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് രക്തവും ഉണ്ടായിരുന്നു. പരേതരായ കെ. കുമാരൻ-പാഞ്ചാലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കെ. പ്രഭാകരൻ, കെ. സതി, കെ. അനിത, പരേതരായ കെ. നാരായണൻ, സുനന്ദ, മാധവി, വസുമതി.