നെന്മാറ: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. നെല്ലിയാമ്പതി പുലയമ്പാറ മട്ടത്തുപാടി ആനന്ദ് രാജിന്റെ മകൾ നന്ദനയാണ് (17) മരിച്ചത്. സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കളിക്കുന്നതും കണ്ട് അമ്മ ചീത്ത പറഞ്ഞ് ഫോൺ വാങ്ങിവെച്ചതിലുള്ള മനോവിഷമത്താൽ വീടിന്റെ കിടപ്പുമുറിയിലെ സീലിങ് കമ്പിയിൽ തൂങ്ങിമരിച്ചതാണെന്നാണ് പാടഗിരി പൊലീസിന്റെ പ്രാഥമിക വിവരം. മൃതദേഹം നെന്മാറ ആശുപത്രിയിൽ എത്തിച്ച ശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ച. നെന്മാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ആനന്ദ് രാജ് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാം ജീവനക്കാരനാണ്. മാതാവ്: ബീന (എ.ഡി.എസ്, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ആദർശ്, ആയുഷ്.