ആലത്തൂർ: പെരുങ്കുളം രഥോത്സവത്തിന് കതിന കത്തിക്കുന്നതിനിെട പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരിച്ചു. പെരുങ്കുളം വാണിയാർ വീഥിയിൽ പത്ര ഏജന്റ് കൃഷ്ണമൂർത്തിയാണ് (രാജൻ - 53) മരിച്ചത്. തിങ്കളാഴ്ചയാണ് പൊള്ളലേറ്റത്. ശനിയാഴ്ച രാവിലെ 11.30ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം. പിതാവ്: പരേതനായ ആറുമുഖൻ. മാതാവ്: രുക്മിണി. ഭാര്യ: കൃഷ്ണവേണി (ജ്യോതി). മക്കൾ: ഗോകുൽ, ഗോപിക (സ്വകാര്യ ആശുപത്രി നഴ്സ്, മലപ്പുറം), ഗോകില. മരുമകൻ: സുകു.