പട്ടാമ്പി: മേലെ പട്ടാമ്പിയിൽ ലോറിക്കടിയിൽപെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. കൊപ്പം പുലാശ്ശേരി സ്വദേശി കൂനൊത്തൊടി സുകുമാരനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മേലെ പട്ടാമ്പി സിഗ്നലിനടുത്തായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് വീഴുന്നതും ലോറിയുടെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുന്നതുമായ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയ ഇയാൾ വീടുകൾ കരാറെടുത്ത് നിർമിച്ച് നൽകുന്ന ജോലി ചെയ്തുവരുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. മാതാവ്: സരോജിനി. ഭാര്യ: റീന. മക്കൾ: സൂരജ്, സായൂജ്, സൂര്യ. സഹോദരങ്ങൾ: സജീവ്, സുജാത, സുശീല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.