ഒറ്റപ്പാലം: പാലപ്പുറത്ത് പിക്അപ് വാനിടിച്ച് വയോധിക മരിച്ചു. പാലപ്പുറം കളത്തിൽ വീട്ടിൽ കാഞ്ചനമാലയാണ് (75) മരിച്ചത്. നടന്നുപോവുകയായിരുന്ന ഇവരെ വാൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ കാഞ്ചനമാലയെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. മക്കൾ: ലതിക, പരേതനായ മനോജ്. മരുമകൻ: രവി.