ഷൊർണൂർ: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഷൊർണൂർ റെയിൽവേ മേൽപാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുനിറത്തിലുള്ള ആൾക്ക് 55നും 60നും ഇടയിൽ പ്രായം തോന്നിക്കും. പാന്റും ചുവന്ന കളറിലുള്ള കള്ളി ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.