കൊട്ടാരക്കര: കൊട്ടാരക്കര ബാറിലെ മുതിർന്ന അഭിഭാഷകൻ കുളക്കട ഭാനുനിവാസിൽ (മാനാംകുഴി മഠം) അഡ്വ. എൻ. സുകുമാരൻ പോറ്റി (83) നിര്യാതനായി. ഏനാത്ത് സർവിസ് സഹകരണബാങ്ക് മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ ലീലാദേവി. മക്കൾ: ലീന (വാട്ടർ അതോറിറ്റി ആലപ്പുഴ), ശാലിനി (അധ്യാപിക ജി.എഫ്.എച്ച്.എസ്.എസ് കുഴിത്തുറ). മരുമക്കൾ: പരേതനായ കേശവൻ എമ്പ്രാൻ (ജയ് നാരായൺ വ്യാസ് സർവകലാശാല, രാജസ്ഥാൻ), കെ. മനോജ് (കോടതി മാനേജർ, ജില്ല കോടതി തിരുവനന്തപുരം).