പള്ളിമൺ: വേലായുധ വിലാസത്തിൽ വി.എൻ. പ്രേംനാഥ് (52) നിര്യാതനായി. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുൻ ജില്ല പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതി അംഗവുമാണ്. ഇളവൂർ എം.എൻ.സി.എം എൽ.പി സ്കൂൾ അധ്യാപകനാണ്. മാതാവ്: യശോധരയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് എസ്.കെ.വി.എൽ.പി.എസ് കാഞ്ഞിരത്തിങ്കൽ). ഭാര്യ: ബിന്ദു (തേവന്നൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക). മക്കള്: അഭിഷേക്, നിവേദിത. സഹോദരൻ: പ്രേംഷാജ് (അബൂദബി). ഞായറാഴ്ച രാവിലെ എട്ടിന് സ്കൂളിൽ പൊതുദർശനം. തുടർന്ന് സംസ്കാരം ഉച്ചക്ക് രണ്ടിന്.