കരുനാഗപ്പള്ളി: തൊടിയൂർ എ.ടി.കെ മൻസിലിൽ എ. തങ്ങൾകുഞ്ഞ് (83) നിര്യാതനായി. തൊടിയൂർ മുസ്ലിം ജമാഅത്ത് മുൻ ഭരണസമിതി സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, തൊടിയൂർ ക്ഷീരോൽപാദന സഹകരണ സംഘം ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സാജിത, റഹിയാനത്ത്, സിദ്ദിഖ് (പ്രിൻസിപ്പൽ, എം.എസ്.എം ഹയർസെക്കൻഡറി സ്കൂൾ, കായംകുളം), നിസാം, ഷഹ്ബാനത്ത്. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, നസീർ, ഷീബ (അധ്യാപിക, തൊടിയൂർ ഹയർസെക്കൻഡറി സ്കൂൾ), ജാസ്മിൻ, അലിയാരുകുട്ടി .