മണ്ണാർക്കാട്: മണ്ണാർക്കാട്ടെ പ്രമുഖ അഭിഭാഷകനും മത -സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അഡ്വ. പി. മുഹമ്മദ് (82) നിര്യാതനായി. പെരിന്തൽമണ്ണയിലെ പരേതനായ പൊറ്റെങ്ങാട്ട് മൊയ്തുട്ടിയുടെ മകനാണ്. 1968ൽ പെരിന്തൽമണ്ണയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പി. മുഹമ്മദ് മണ്ണാർക്കാട് കോടതിയുടെ ആരംഭകാലം മുതൽ അഭിഭാഷകനായിരുന്നു. മണ്ണാർക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ്, മണ്ണാർക്കാട് ബൈത്തുസ്സകാത് പ്രസിഡന്റ്, കാട്ടിലത്താണി മഹല്ല് കമ്മിറ്റി പ്രസഡന്റ്, മണ്ണാർക്കാട് റിലീഫ് സെന്റർ ചെയർമാൻ, എം.ഇ.എസ് കല്ലടി കോളജ് മാനേജ്മെന്റ് കമ്മിറ്റി അംഗം, എം.ഇ.എസ് നിയമവിഭാഗം പാർട്ട് ടൈം ലെക്ചറർ, ഇർഷാദ് എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ മുംതാസ്. മക്കൾ: രഹ്ന, സജ്ന, ഷിറാസ് (ഡയറക്ടർ, വി.കെ.സി ഗ്രൂപ്). മരുമക്കൾ: ഹുസൈൻ ആലത്തൂർ (ക്രെസന്റ് ആശുപത്രി ആലത്തൂർ), വി.കെ.സി. അബ്ദുൽ റസാഖ് (മാനേജിങ് ഡയറക്ടർ, വി.കെ.സി ഗ്രൂപ്).