ആയൂർ: നീറായ്ക്കോട് മുണ്ടപ്പള്ളിൽ പടിഞ്ഞാറ്റതിൽ പരേതനായ എ. ജോർജ്കുട്ടിയുടെ (റിട്ട. അധ്യാപകൻ സെന്റ് ജോർജ് യു.പി.എസ് ആയൂർ) ഭാര്യ മറിയാമ്മ ജോർജ് (87) നിര്യാതയായി. പനവേലി കൊക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ ജോർജ്, അലക്സാണ്ടർ എം. ജോർജ്, അന്നമ്മ ജോർജ്. മരുമക്കൾ: പരേതനായ ഫാ. ജോൺസ് കുമ്പക്കാട്ട്, മോളി അലക്സ്, അഡ്വ. ജേക്കബ് ചാക്കോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.