ആനക്കര: മഹാകവി അക്കിത്തത്തിന്റെ സഹോദരന് കുമരനല്ലൂര്‍ അമേറ്റിക്കര അക്കിത്തം ജയരാമന് നമ്പൂതിരി (84) നിര്യാതനായി. കപ്പൂര്‍ പഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സതി. മക്കള്‍: ദിവ്യ, വാസുദേവന്‍ (എയര്‍പോര്‍ട്ട് അതോറിറ്റി). മരുമക്കള്‍: അജിത്ത് (ടാറ്റ കണ്‍സള്‍ട്ടന്‍സി), മിനി (എയര്‍പോര്‍ട്ട് അതോറിറ്റി). ചിത്രകാരന് അക്കിത്തം നാരായണനും സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.