മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് റോഡ് കേശവപുരത്ത് മോഹന്‍ദാസിനെ (44) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചിലിനിടെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. വിയ്യക്കുര്ശ്ശിയിലുള്ള സ്വാശ്രയ സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്നു മോഹന്‍ദാസ്. ഭാര്യ: ദിവ്യ. മക്കള്‍: അർജുന്, അഗ്നിവ്.