അഗളി: അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ അയ്യപ്പനെ (36) കടമ്പാറ സ്കൂളിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആണ്ടി, ജയ ദമ്പതികളുടെ മകനാണ്. ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. രണ്ട് കുട്ടികളുണ്ട്.