പാലക്കാട്: ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ആള് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഈ മാസം 14ന് രാവിലെ 6.15ന് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്(22639) പാലക്കാട് ജങ്ഷനില്‍ എത്തിയപ്പോഴാണ് എന്ജിന് പിറകിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ 40 വയസ്സ് തോന്നിക്കുന്ന പുരുഷനെ അവശനിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ഈ മാസം 15ന് രാവിലെയാണ് മരിച്ചത്. ഇയാൾക്ക് ഇരുനിറവും ഒത്തശരീരവുമാണ്. 178 സെ.മീ. ഉയരം. കാവി മുണ്ടും കാവി ജുബ്ബയുമായിരുന്നു വേഷം. കറുത്ത നീളമുള്ള മുടി, വെട്ടിയൊതുക്കാത്ത താടി, മീശ എന്നിവയാണ് മറ്റു അടയാളങ്ങള്‍. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 8921038500, 0491 2555218, 9497987330 നമ്പറുകളില്‍ അറിയിക്കണം.