വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ കോന്നല്ലൂർ വീട്ടിൽ വിജയന്റെ മകൻ സുഭാഷ് (35) വെൽഡിങ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് തച്ചനടിക്ക് സമീപത്തെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. ഓഡിറ്റോറിയത്തിന് സമീപം ഷീറ്റ് ഇറക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെയും പിന്നീട് നെന്മാറയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു. തൃശൂരിൽ വെൽഡിങ് ജോലിക്കാരനാണ് സുഭാഷ്. മാതാവ്: സുഭദ്ര. ഭാര്യ: ഗ്രീഷ്മ. മക്കൾ: സിയ, സാൻവിയ. സഹോദരൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.