പാലക്കാട്: സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ ദേവൻനായരുടെ മകൻ അനില്‍കുമാര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച ജുബൈല്‍ - അബുഹദ്രിയ റോഡിലാണ് അപകടം. സാരമായ പൊള്ളലേറ്റ അനില്‍കുമാർ അപകട സ്ഥലത്തുതന്നെ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചു. 14 വര്‍ഷമായി അനില്‍കുമാർ സൗദിയിലാണ്. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. അനിൽകുമാറിന്റെ മാതാവ്: ശ്രീമതി. ഭാര്യ: സതി. മക്കൾ: ആതിര, കൈലാസ് നാഥ്. സഹോദരങ്ങൾ: അജിത, അനിത, പരേതനായ മദനമോഹൻ.