ആനക്കര: കുറ്റിപ്പാലയില്‍ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര് സ്വദേശിനിയും എടപ്പാളിലെ സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയയാണ് (18) മരിച്ചത്. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകളാണ്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലായിരുന്നു താമസം. കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാർഥിനി ആറുമണിയോടെ മുകളിലെ മുറിയിൽ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ക്കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.