പട്ടാമ്പി: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വല്ലപ്പുഴ ചൂരക്കോട് ചേരിക്കല്ല് സ്വദേശി പാലപ്പറ്റ വീട്ടില്‍ ചാത്തന്റെ മകന് സജിത്ത് (34) ആണ് മരിച്ചത്. ഭാരതപ്പുഴയുടെ പട്ടാമ്പി നമ്പ്രം കടവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ സജിത്ത് കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്ന് അഗ്നിരക്ഷ സേനയും പൊലീസും എത്തി നടത്തിയ തിരച്ചിലില്‍ വൈകീട്ടാണ് മൃതദേഹം കണ്ടെടുത്തത്. മണലെടുപ്പിനെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ കുഴികളുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്കരിക്കും. മാതാവ്: ശാന്ത. സഹോദരങ്ങള്‍: രഞ്ജിത്, ജീന, ശ്രീജിത്ത്, കരിഷ്മ, സുജിത്.